സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന് വർണാഭമായ തുടക്കം. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉടൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ നായനാർ അക്കാദമിയിൽ പ്രത്യേകം ഒരുക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പതാക ഉയർത്തി.
സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്യും. 7 അംഗ പ്രസീഡിയത്തിൽ കേരളത്തിൽ നിന്നും പി കെ ബിജുവാണ്. അംഗം. മണിക്ക് സർക്കാരിന്റെ അധ്യക്ഷതയിലാണ് പ്രിസീഡിയം.പ്രമേയ കമ്മറ്റിയിൽ കേരളത്തിൽ നിന്നും തോമസ് ഐസക് അംഗമാണ്.
വിലക്കുണ്ടായിട്ടും പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ വി തോമസിന്റ പേര് സംഘടക സമിതി ഉൾപെടുത്തിയതും ശ്രദ്ധേയം. സി പി ഐ എം കോട്ടയായ കണ്ണൂരിൽ ആദ്യമായെത്തുന്ന പാർട്ടി കോൺഗ്രസിനെ ഉജ്വല സ്മരണയ്ക്കാനുള്ള കണ്ണൂർ സഖാക്കളുടെ അവേശം സംഘാടനത്തിൽ പ്രകടം. മതേതര ജനാധിപത്യ ബദലിലെ കോൺഗ്രസ് പ്രതിനിധ്യം സംബന്ധിച്ച പാർട്ടി നിലപാട് സമ്മേളനത്തിൽ ഏറെ ശ്രദ്ധേയം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London