സമരം നടത്തുന്ന പിഎസ്സി ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന് നിർദേശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉടൻ ചർച്ചക്ക് അവസരം ഒരുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സിപിഐഎം.
പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണം. എന്തുകൊണ്ട് അനുകൂലമായ ഇടപെടാൻ കഴിയും, അല്ലെങ്കിൽ കഴിയില്ലെന്ന് ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തണം. വിഷയം തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പൊതുജനങ്ങളിൽ എത്തപ്പെടുന്നു.
വിഷയം എത്രയും വേഗം ഒത്തുതീർപ്പാക്കണം. ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനും സർക്കാരിന് തങ്ങളുടെ ഭാഗം പറയാനും അവസരം ഒരുക്കണമെന്നും സിപിഐഎം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London