ശബരിമല വിഷയത്തോടനുബന്ധിച്ച് നടത്തിയ വനിത മതിലി ന് സർക്കാർ 50 കോടി നൽകിയത് സിപിഎം നേതൃത്വം തിരിച്ചുനൽകി വിശ്വാസികളോട് മാപ്പു പറയണമെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡൻ്റ് കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയ സാഹചര്യത്തിൽ നവോത്ഥാന സമിതി പിരിച്ചുവിട്ട് മുഖ്യമന്ത്രി വിശ്വാസസമൂഹത്തോട് മാപ്പുപറയണം.
വൈരുദ്ധ്യാത്മക ഭൗതീകവാദം ഉപേക്ഷിച്ച് ആദ്ധ്യാത്മികതയിലേക്ക് എത്തിച്ചേർന്നോ എന്നുകൂടി സിപിഎം നേത്യത്വം വ്യക്തമാക്കണം. മാർക്സിസത്തിൽ നിന്ന് സിപിഎം മഹർഷിയിലേക്കുള്ള പരിവർത്തനമാണ്. കമ്മ്യൂണിസത്തിന്റെ പരാജയം ഏറ്റുപറഞ്ഞ സഹചര്യത്തിൽ സിപിഎം പിരിച്ചുവിട്ട് ആദ്ധ്യാത്മിക കൂടി ഉൾകൊള്ളുന്ന പ്രസ്ഥാനം രൂപീകരിക്കുന്നതാണ് ഉചിതം. ബിജെപി പൊന്നാനി നിയോജകമണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലാഠ്മുക്ക്, കെ പി മാധവൻ. ചക്കുത്ത് രവീന്ദ്രൻ, ഇ ജി ഗണേശൻ, ടി ഗോപാലകൃഷ്ണൻ, കൃഷ്ണൻ പാവിട്ടപ്പുറം, കെപി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London