മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. റിയാസ് മലബാർ മന്ത്രിയാണെന്നും ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയ്ക്ക് മാത്രമാണ് നൽകുന്നതെന്നും ഇടുക്കി ജില്ലക്ക് സമ്പൂർണ അവഗണനയാണെന്നും ജില്ലാ പ്രതിനിധികൾ ആരോപിച്ചു. വനം, റവന്യൂ, കൃഷി വകുപ്പുകളും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികൾ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിന് നേരെയും രൂക്ഷമായ വിമർശനമുയർന്നിരുന്നു. ആഭ്യന്തര വകുപ്പിന് പ്രത്യകമായി ഒരു മന്ത്രി വേണമെന്നും പൊലീസിൽ നിന്നും വലിയ വീഴ്ച്ചകളുണ്ടായി. ഇത്തരം വീഴ്ച്ചകൾ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. പൊലീസിൽ അഴിച്ചുപണി അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London