സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സിപിഐക്ക് വിമർശനം. ചേർത്തലയിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയായതിനാൽ അംഗീകരിച്ചില്ലെന്നും ഒരു വിഭാഗം സിപിഐ പ്രവർത്തകർ അവസാന നിമിഷവും സജീവമായില്ലെന്നും വിമർശനം. ആലപ്പുഴ ജില്ലയിൽ വിഭാഗീയത രൂക്ഷമെന്നാണ് സി.പി.എം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ട്. തകഴി, മാന്നാർ, ഹരിപ്പാട് സമ്മേളനങ്ങളിൽ വിഭാഗീയത പ്രതിഫലിച്ചു. ഹരിപ്പാട് വിഭാഗീയത പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
അണികൾക്ക് ഇടയിലും നേതാക്കൾക്ക് ഇടയിലും മാനസിക ഐക്യം തകർന്നത് പ്രകടമാണെന്നും റിപ്പോർട്ട് അവതരിപ്പിച്ച പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. കുട്ടനാട്ടിലെ സ്ഥാനാർഥി സ്വീകാര്യനായിരുന്നില്ലെന്നും സംഘടനാ റിപ്പോർട്ടിലുണ്ട്. ഇതിനിടെ ആലപ്പുഴ സിപിഐഎം സമ്മേളനത്തിൽ പ്രതിനിധികൾക്ക് നേതൃത്വം മുന്നറിയിപ്പ് നൽകി. ആരെയും ചാരി നിൽക്കരുതെന്നും പാർട്ടിയായി നിൽക്കാൻ പഠിക്കണമെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ആരെയും സ്വാധീനിക്കരുത്. അണികൾക്കിടയിലും നേതാക്കൾക്കിടയിലും മാനസിക ഐക്യം തകർന്നെന്നും എസ് ആർ പി ചൂണ്ടിക്കാട്ടി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London