ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയത് പണമിടപാട് രേഖകൾ. ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ഡിജിറ്റൽ വൗച്ചർ കണ്ടെടുത്തത്. പലതവണ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തുമെന്ന പറഞ്ഞതിന്റെ ഡിജിറ്റൽ തെളിവുകളും ക്രൈംബ്രാഞ്ച് ഹാജരാക്കിയെന്നാണ് സൂചന. കോടതിയിൽ സമർപ്പിച്ചത്. പണമിടപാടിന്റെ നിർണായക രേഖയാണ് ക്രൈംബ്രാഞ്ചിന് കോടതിക്ക് കൈമാറാൻ കഴിഞ്ഞത്. മൂന്ന് തവണ മുന്‍ സ്ഥലങ്ങളിൽ വച്ച് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വക വരുത്തുമെന്നും പറഞ്ഞതിനും ഡിജിറ്റൽ തെളിവുണ്ട്. ഈ തെളിവുകളും ക്രൈയംബ്രാഞ്ച് കോടതിയിൽ കൈമാറി.
എന്നാൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തെളിവുകൾ അപര്യാപ്തമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതികൾ കുറ്റകൃത്യം ചെയ്തതായി ലഭ്യമായ തെളിവുകളിൽ വ്യക്തമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London