കഴിഞ്ഞ ദിവസം നായയെ കഴുത്തിൽ കുരുക്കിട്ട് കാറിൽ കെട്ടി വലിച്ച സംഭവത്തിൽ കർശന നടപടിയുമായി പൊലീസ്. സംഭവത്തിനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനത്തിൻറെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാൻ ആർടിഒക്ക് റിപ്പോർട്ട് നൽകി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് റൂറൽ എസ്.പി നിർദേശം നൽകി. സംഭവത്തിൽ ഇന്നലെ തന്നെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നെടുമ്പാശ്ശേരി അത്താണിക്ക് സമീപം ചാലക്കയിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് മനുഷ്യത്യരഹിതമായ സംഭവം അരങ്ങേറിയത്. പിന്നാലെ ഇതിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കുവെക്കുകയും പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങിവരുന്ന വഴി കാറിനു പിന്നാലെ വന്ന അഖിൽ എന്ന യുവാവാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സംഭവം വലിയ രീതിയിൽ ചർച്ചയായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന നെടുമ്പാശേരി സ്വദേശിയായ യൂസഫിനെതിരെയാണ് ഐപിസി 428, 429 വകുപ്പുകൾ പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London