മലപ്പുറം: മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഒന്നരലക്ഷത്തിലധികം രൂപയുടെ ബില്ല് അടക്കാനുണ്ടായതിനെ തുടർന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. പല തവണ കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഓഫീസിലെത്തി മുന്നറിയിപ്പ് നൽകിയിരുന്നു. അലോട്ട്മെന്റ് ഇല്ലാത്തതാണ് ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസുകളിൽ ഒന്നായ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കാരണമെന്ന് പറയുന്നു. ദിനംപ്രതി 500 ലധികം അധ്യാപകരും ജീവനക്കാരുമടക്കം വന്നു പോകുന്ന ഈ ഓഫീസിൽ പ്രാഥമിക സൗകര്യം പോലുമില്ലാത്ത സ്ഥിതിയും നിലനിൽക്കുന്നു. പി എഫ് വിഭാഗം ഗവർമെന്റ് ടി ടി ഐ യുടെ പുതിയ കെട്ടിടം വരുന്നതിനാൽ മറ്റൊരു സ്ഥലത്തേക്ക് മാറാനിരിക്കയാണ്. ഈ അവസ്ഥയിലാണ് വൈദ്യുതി ബന്ധവും പൂർണ്ണമായും വിച്ഛേദിച്ചത്. വൈദ്യുതി ബന്ധം ഇല്ലാതായതോടെ ഓഫീസ് പ്രവർത്തനങ്ങളും താളം തെറ്റി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London