സ്പീക്കർ പി ശ്രീരാമകൃഷ്ണൻറെ സുഹൃത്ത് നാസ് അബ്ദുല്ലയെ കസ്റ്റംസ് ചോദ്യംചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. നാസ് അബ്ദുല്ല സ്പീക്കർക്ക് സിം കാർഡ് നൽകിയിരുന്നുവെന്ന് കസ്റ്റംസ് പറയുന്നു.
മസ്കത്തിലെ മിഡിൽ ഈസ്റ്റ് കോളജ് ഉടമ ലഫീർ മുഹമ്മദിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. മിഡിൽ ഈസ്റ്റ് കോളജിൽ സ്വപ്നക്ക് ജോലി കിട്ടാൻ എം ശിവശങ്കർ ഇടപെട്ടെന്ന് ആരോപണമുയർന്നിരുന്നു.
ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരെയും ചോദ്യംചെയ്യുന്നത്. സ്വപ്ന സുരേഷിൻറെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London