ഡി-ലിറ്റ് വിവാദത്തിൽ സർവകലാശാലയും ഗവർണറും തുറന്നപോരിലേക്ക്. കേരള സർവകലാശാലാ വിസിയെ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. വിസിയുടെ കത്തിലെ പരാമർശത്തെ കുറിച്ചായിരുന്നു വിമർശനം. പക്ഷേ എല്ലാവരും വിസിയുടെ ഭാഷയെയാണ് പരിഹസിച്ചത്. സർവശാലാശാലയുടെ ചാൻസലർ എന്ന നിലയിലാണ് സിൻഡിക്കേറ്റ് വിളിക്കാൻ ആവശ്യപ്പെട്ടതെന്നും സിൻഡിക്കേറ്റ് ചേരാതെ വിസി തീരുമാനം പറഞ്ഞത് തെറ്റാണെന്നും ഗവർണർ വ്യക്തമാക്കി.
ഡി ലിറ്റ് വിവാദങ്ങൾക്കിടെ കേരള സർവകലാശാല വിളിച്ചുചേർത്ത പ്രത്യേക സിൻഡിക്കേറ്റ് യോഗം പുരോഗമിക്കുകയാണ്. യോഗത്തിൽ ഗവർണർക്കെതിരെയും വിമർശനമുയർന്നു. വി സി കൊടുത്ത കത്ത് ചോർത്തിയെന്നും വിസിയെ അപമാനിച്ചെന്നും യോഗത്തിൽ വിമർശിച്ചു.വൈസ് ചാൻസലർക്കെതിരെ ഗവർണർ ഉന്നയിച്ച പരാമർശങ്ങളിൽ നിലവിൽ അതൃപ്തരാണ് സിൻഡിക്കേറ്റ് അംഗങ്ങൾ. കേരള സർവകലാശാല ആസ്ഥാനത്ത് വിസി വി.പി മഹാദേവൻ പിള്ളയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London