കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജു ഡിജെ പാർട്ടി നടത്തിയ ഫ്ലാറ്റുകളിൽ പൊലീസ് പരിശോധന. ചെലവന്നൂരിലെ ഫ്ലാറ്റിൽ പൊലീസാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ഫ്ലാറ്റിൽ താമസിക്കുന്ന ടിപ്സനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചെലവന്നൂർ, മരട്, പനങ്ങാട് മേഖലകളിലാണ് പരിശോധന നടന്നത്. എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന.
അതേസമയം തിരുവനന്തപുരം പൂവാർ കരിക്കാത്ത് റിസോർട്ടിൽ എക്സൈസ് പരിശോധന. ലഹരി പാർട്ടി നടന്നതായി കണ്ടെത്തി. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്സൈസ് എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി തുടങ്ങിയ പാർട്ടി ഇന്നു ഉച്ചവരെ നടന്നിട്ടുണ്ട്. നിർവാണ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London