ന്യൂഡൽഹി: കേന്ദ്രസർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരായ ‘ദില്ലി ചലോ’ മാർച്ചിന് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി. ഡൽഹി നിരംഗാരി സമാഗം ഗ്രൗണ്ടിൽ കർഷകർക്ക് സമ്മേളിക്കാമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനും ഡൽഹി പൊലീസ് ആവശ്യപ്പെട്ടു.
കർഷക മാർച്ചിന് നേരെ വിവിധ ഇടങ്ങളിൽ പൊലീസ് ബലപ്രയോഗം നടത്തി. ഡൽഹിയിലെ സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കണമെന്ന പൊലീസിന്റെ ആവശ്യം ഡൽഹി സർക്കാർ തള്ളിയിരുന്നു.
© 2019 IBC Live. Developed By Web Designer London