കേന്ദ്രസർക്കാരിനെതിരെയുള്ള കർഷക സമരത്തിന് ഐക്യദാർഢ്യം അറിയിച്ചതിന് തൊട്ടുപിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാർട്ടി. ഇന്നലെ സിംഗു അതിർത്തിയിൽ നേരിട്ടെത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെയാണ് വീട്ടുതടങ്കലിലാക്കിയതെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. ട്വിറ്ററിലൂടെയാണ് ആം ആദ്മി അരവിന്ദ് കെജ്രിവാൾ വീട്ടുതടങ്കലിലായ കാര്യം അറിയിച്ചത്.
Important : BJP's Delhi Police has put Hon'ble CM Shri @ArvindKejriwal under house arrest ever since he visited farmers at Singhu Border yesterday No one has been permitted to leave or enter his residence#आज_भारत_बंद_है#BJPHouseArrestsKejriwal — AAP (@AamAadmiParty) December 8, 2020
Important :
BJP's Delhi Police has put Hon'ble CM Shri @ArvindKejriwal under house arrest ever since he visited farmers at Singhu Border yesterday
No one has been permitted to leave or enter his residence#आज_भारत_बंद_है#BJPHouseArrestsKejriwal
— AAP (@AamAadmiParty) December 8, 2020
വീട്ടിനകത്തുള്ള ആരെയും പുറത്തേക്കോ പുറത്തുനിന്നുള്ളവരെ വീട്ടിനകത്തേക്കോ കയറ്റുന്നില്ലെന്നും ആം ആദ്മി പറഞ്ഞു. നേരത്തെ, പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി സർക്കാർ ഡൽഹിയിലെ സ്റ്റേഡിയങ്ങൾ കർഷകർക്കുള്ള തുറന്ന ജയിലുകളാക്കാനുള്ള പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു.
അതെ സമയം കർഷക നിയമങ്ങൾക്കെതിരെ 12 ദിവസമായി ഡൽഹിയിൽ നടക്കുന്ന കർഷകരുടെ പ്രതിഷേധസമരം തുടരുകയാണ്. സർക്കാറുമായി പല തവണ കർഷക നേതാക്കൾ കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയങ്ങളിൽ തീരുമാനമായിട്ടില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London