കേരളത്തിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി ഡൽഹി. ഡൽഹിയിൽ എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഈ മാസം 26 മുതൽ മാർച്ച് 15 വരെയാണ് നിയന്ത്രണം. ഛത്തീസ്ഗഡ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
നിലവിൽ ഡൽഹിയിൽ കൊവിഡ് വ്യാപനം കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് സർക്കാർ തീരുമാനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London