ആർറ്റിപിസിആർ പരിശോധന കൂട്ടണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്. ആർറ്റിപിസിആർ പരിശോധന കൂട്ടുന്നത് അധിക ഭാരമെണെന്നും കൂടാതെ ആർറ്റിപിസിആർ ചെലവേറിയതും ഫലം വരാൻ വൈകുന്നതുമാണെന്നും ആരോഗ്യ വകുപ്പിൻറെ റിപ്പോർട്ടിൽ പറയുന്നു.
രോഗം വന്ന് മാറിയവരിലും ആർറ്റിപിസിആർ പരിശോധന നടത്തിയാൻ പോസിറ്റീവായി കാണിക്കുമെന്നും ആരോഗ്യവകുപ്പ്. രോഗലക്ഷണം കാണിക്കുന്നവരിൽ മാത്രം ആർറ്റിപിസിആർ ടെസ്റ്റ് നടത്തിയാൽ മതി.
ആർറ്റിപിസിആർ പരിശോധനയേക്കാൾ ഫലപ്രദം ആൻറിജൻ പരിശോധനയാണെന്നും ആരോഗ്യ വകുപ്പിൻറെ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി രോഗവ്യാപനം കുറഞ്ഞെന്നും ആരോഗ്യവകുപ്പിൻറെ റിപ്പോർട്ടിൽ പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London