100 കോടി രൂപ ഗ്രാൻഡ് വേണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളി സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ബജറ്റിൽ പ്രഖ്യാപിച്ച തുക നൽകണമെന്ന ആവശ്യം തള്ളിയത്. ശബരിമല ഉത്സവം മനസ്സിൽ കണ്ടാണ് ദേവസ്വം ബോർഡ് സർക്കാരിനോട് പണം ആവശ്യപ്പെട്ടത്. അതേസമയം, ശബരിമല സന്നിധാനത്ത് രാത്രി തങ്ങുന്ന തീര്‍ത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാന്‍ തീരുമാനമായി. ഭക്തർക്ക് താങ്ങാൻ കൂടുതല്‍ സ്ഥലങ്ങള്‍ തയാറാക്കും.സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നിലയില്‍ 5000 പേര്‍ക്ക് വിരിവക്കാനുള്ള സൗകര്യമാണ് തയാറാക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞ് കിടന്ന ഹാളിലെ സൗകര്യങ്ങള്‍ റവന്യൂ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ട് വിലയിരുത്തി.
ഇതിനിടെ സന്നിധാനത്ത് അപ്പം അരവണ പ്രസാദങ്ങള്‍ വിതരണം ചെയ്യുന്ന കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ നാല് മണിമുതല്‍ രാത്രി പതിനൊന്നര മണിവരെ പ്രവര്‍ത്തിക്കും. പ്രസാദങ്ങളുടെ ഉത്പാദനവും കൂട്ടിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London