തൃശൂർ: ഇന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്ക്. ക്ഷേത്രത്തിലെ 46 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു. ക്ഷേത്രത്തിൽ പൂജകളും ചടങ്ങുകളും മാത്രം നടക്കും. ഭക്തരുടെ വഴിപാടുകൾ ഉണ്ടാകില്ല. ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിവാഹങ്ങൾക്ക് അനുമതിയുണ്ട്.
കൊവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾക്ക് ഡിസംബർ ഒന്നു മുതലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഇളവ് നൽകി തുടങ്ങിയത്. ഒന്നു മുതൽ ഭക്തർക്ക് നാലമ്പലത്തിൽ പ്രവേശനം അനുവദിച്ചിരുന്നു.
© 2019 IBC Live. Developed By Web Designer London