സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഡി.ജി.പി വൈ.അനിൽകാന്ത്. സ്വർണക്കടത്ത് തടയാൻ പ്രത്യേക സ്കീം കൊണ്ടുവരുമെന്നും ഡി.ജി.പി വ്യക്തമാക്കി. സ്ത്രീ സുരക്ഷയിൽ എൻ.ജി.ഒമാരുടെ സഹായം തേടും.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കാണ് മുൻഗണന. ഗാർഹിക പീഡന പരാതിയിൽ കർശന നടപടിയുണ്ടാകും. സ്ത്രീധനമടക്കമുള്ള വിഷയങ്ങളിൽ കടുത്ത നടപടി സ്വീകരിക്കും.
അടിസ്ഥാന പോലീസിംഗ് നവീകരിക്കുമെന്നും ഡിജിപി പറഞ്ഞു. എല്ലാ കേസുകളും വേഗത്തിൽ തീർപ്പാക്കും. സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസുകൾ പ്രത്യേക പരിഗണന നൽകി അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London