ബാലുശ്ശേരിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന ട്രോളുകൾക്കെതിരെ ധർമ്മജൻ. കലാരംഗത്തുള്ള തൻറെ വളർച്ചക്ക് പിന്നിൽ കഠിനമായ പ്രയത്നവും കഷ്ടപ്പാടും ഉണ്ടെന്നും എൽഡിഎഫ് സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നത് പോലെയല്ല അതെന്നും നടൻ ധർമജൻ ബോൾഗാട്ടി. കോഴിക്കോട് നടുവണ്ണൂരിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധർമജൻ ബോൾഗാട്ടി. സംസ്ഥാനത്തെ ഇടതു ഭരണം ബിഗ് ബോസ് ഹൌസ് പോലെയാണെന്നും ധർമ്മജൻ പറഞ്ഞു.
നടുവണ്ണൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം . മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London