കർണാടക നിയമസഭ കൗൺസിൽ ഉപാധ്യക്ഷനും ജെഡിഎസ് നേതാവുമായ എസ് എൽ ധർമഗൗഡ (64) യെ റെയിൽവേ പാളത്തിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ അർധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മുതൽ ധർമഗൗഡയെ വീട്ടിൽ നിന്ന് കാണാതെയായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം റെയിൽവെ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്.
നിയമസഭാ സമ്മേളനത്തിൽ ധർമഗൗഡ അധ്യക്ഷസ്ഥാനം വഹിച്ചതിനെതിരെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London