എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കെഎസ്യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസ് ആണ് പിടിയിലായത്. കേസിൽ നാലാം പ്രതിയാണ് നിതിൻ. ഇതോടെ കേസിൽ പിടിയിലാവുന്നവരുടെ എണ്ണം ആറായി. കേസിൽ അഞ്ചാം പ്രതിയെയാണ് ഇനി പിടികൂടാനുള്ളത്.
കെഎസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജിതിൻ ഉപ്പുമാക്കൽ, ജസിൻ ജോയി എന്നിവരാണ് കേസിൽ ഒടുവിൽ അറസ്റ്റിലായത്. മുഖ്യപ്രതി നിഖിൽ പൈലി ഉൾപ്പെടെ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയും ജെറിൻ ജോജോയും നിലവിൽ റിമാൻഡിലാണ്. ഇവരെ പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London