ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും നടൻ ദിലീപും ഒരേ വേദിയിൽ. ഫിയോക് ബൈലോ കമ്മിറ്റി യോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. ആജീവനാന്ത ചെയർമാൻ, വൈസ് ചെയർമാൻ പദവികൾ ഒഴിവാക്കുന്ന കാര്യം ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രഞ്ജിത്തിനെ വേദിയിലിരുത്തി പുകഴ്ത്തിയ ദിലീപ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത്ത് യോഗ്യനാണെന്ന് പറഞ്ഞു. ഫിയോകിന്റെ ആജീവനാന്ത ചെയർമാനാണ് ദിലീപ്. ആന്റണി പെരുമ്പാവൂരാണ് വൈസ് ചെയർമാൻ. ആന്റണി പെരുമ്പാവൂർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല. ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിൽ ഭാവന അതിഥിയായി എത്തിയപ്പോൾ രഞ്ജിത്താണ് സ്വീകരിച്ചത്. പോരാട്ടത്തിന്റെ പെൺപ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലായിരുന്നപ്പോൾ രഞ്ജിത്ത് കാണാൻ പോയ സംഭവത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London