അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. വധഗൂഢാലോചനയിൽ ശരത് പങ്കെടുത്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദസാമ്പിളുകളിൽ ശരത്തിന്റെ ശബ്ദമുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. കേസിൽ ശരത്തിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ശരത് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. വധഗൂഡാലോചനാ സമയത്ത് ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London