വാഷിങ്ടണ്‍ : ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, പിന്നീട് അമേരിക്കയുടെ ഉടമസ്ഥാവകാശം ചൈനയ്ക്ക് ആകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍, ചൈന സൃഷ്ടിച്ച വെല്ലുവിളികളെ കുറിച്ചു പോയിട്ട് ചൈനയെ കുറിച്ച് പോലും ഒരക്ഷരം മിണ്ടിയില്ലെന്ന് ട്രംപ് എടുത്തു പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വെറുപ്പോ കലര്‍ന്ന രാഷ്ട്രീയത്തെ ഉപേക്ഷിക്കേണ്ട സമയമായെന്ന് പറഞ്ഞ് ട്രംപ്, ബൈഡന് ജയിക്കേണ്ടത് ചൈനയുടെ കൂടി താല്പര്യമാണെന്ന് വെളിപ്പെടുത്തുന്ന ഇന്റലിജന്‍സ് റിപ്പോര്ട്ടുകളെക്കൂടി ചൂണ്ടിക്കാട്ടി. താന്‍ ജയിക്കുന്നത് ചൈനയ്ക്ക് കനത്ത പ്രഹരമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
© 2019 IBC Live. Developed By Web Designer London