സമവായ നീക്കങ്ങൾക്കിടയിൽ ഐഎൻഎല്ലിൽ വീണ്ടും തർക്കം. മെമ്പർഷിപ്പ് പ്രവർത്തനത്തിന് വരണാധികാരികളെ കാസിം ഇരിക്കൂർ പക്ഷം ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണ് പുതിയ തർക്കത്തിന് കാരണം. വഹാബ് പക്ഷത്തിലെ ആരെയും വരണാധികാരികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. പ്രകോപനപരമാണ് നീക്കമെന്ന് വഹാബ് പക്ഷം പറയുമ്പോൾ പ്രവർത്തക സമിതിയിലെടുത്ത തീരുമാനമെന്നാണ് കാസിം ഇരിക്കൂറിന്റെ വിശദീകരണം.
സിപിഐഎമ്മിന്റെ മുന്നറിയിപ്പും കാന്തപുരം വിഭാഗത്തിന്റെ മധ്യസ്ഥതയും ഒരുക്കിയ സമവായ സാധ്യതകൾക്കിടെയാണ് കാസിം ഇരിക്കൂർ പക്ഷത്ത് നിന്ന് പുതിയ പ്രകോപനമുണ്ടാകുന്നത്. പതിനാല് ജില്ലകളിലെയും മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വരണാധികാരിയെ പ്രഖ്യാപിച്ചപ്പോൾ വഹാബ് പക്ഷത്തെ ആരും ഉൾപ്പെട്ടില്ല. സംഘടനാപരമായ നടപടിയാണെന്നും അനുരജ്ഞന ശ്രമവുമായി ബന്ധമില്ലെന്നുമാണ് കാസിം ഇരിക്കൂർ വാദിക്കുന്നത്.
എന്നാൽ ഏകപക്ഷീയമായി ചേർന്ന പ്രവർത്തനസമിതി തീരുമാനവുമായി മുന്നോട്ടു പോകുന്നത് അനുരജ്ഞന ശ്രമങ്ങളെ വെല്ലുവിളിക്കാനാണെന്നാണ് വഹാബ് പക്ഷത്തിന്റെ നിലപാട്. കാസിം പക്ഷത്തിന്റെ പുതിയ നീക്കം ഇടതു മുന്നണി നേതാക്കളുടെയും കാന്തപുരം വിഭാഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്താനാണ് വഹാബ് പക്ഷത്തിന്റെ ആലോചന.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London