കോൺഗ്രസിലെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തിൽ അതൃപ്തിയുണ്ടെന്ന് പി സി ചാക്കോ. താൻ അടക്കമുള്ള നേതാക്കൾ നൽകിയ പട്ടിക പരിഗണിക്കാത്തതിൽ പി സി ചാക്കോയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചതായി റിപ്പോർട്ടുകളും വരുന്നുണ്ട്. അതേസമയം, കെ മുരളീധരൻ എംപിയും പ്രതിഷേധത്തിലാണ്.
ഡൽഹിയിൽ കേരളാ നേതാക്കൾ വിളിച്ച യോഗത്തിൽ കെ മുരളീധരൻ പങ്കെടുക്കുന്നില്ല. കെ സുധാകരൻ എംപിയും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടില്ല. കേരളത്തിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഒരു പട്ടിക പി.സി. ചാക്കോയുടെ നേതൃത്വത്തിൽ ഹൈക്കമാൻഡിന് സമർപ്പിച്ചിരുന്നു. എന്നാൽ ആ പട്ടിക സ്ക്രീനിംഗ് കമ്മിറ്റിയിൽ പരിഗണനയ്ക്ക് പോലും വരാത്ത വിധത്തിൽ ഒഴിവാക്കപ്പെട്ടു. ഇതിൽ കടുത്ത അതൃപ്തിയാണ് പി.സി. ചാക്കോയ്ക്കുള്ളത്.
വിജയം മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥി നിർണയം നടക്കുമെന്നാണ് കേന്ദ്ര നേതൃത്വം പറഞ്ഞതെങ്കിലും നിലവിൽ അതല്ല നടക്കുന്നതെന്നും പി.സി. ചാക്കോ അറിയിച്ചു. ഗ്രൂപ്പുകൾക്കായുള്ള വീതംവയ്പ്പാണ് നടക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. കേരളത്തിൽ തിരിച്ചടിയുണ്ടാകുന്നത് കാണാൻ തനിക്ക് കഴിയില്ലെന്നും പി സി ചാക്കോ പറഞ്ഞു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London