സംസ്ഥാന സർക്കാരിൻ്റെ വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി വനിതാ സിനിമ സംവിധായകർക്ക് സാമ്പത്തിക സഹായം നൽകി കേരള ഫിലിം ഡെവലപ്മെൻ്റ് കോർപറേഷൻ നിർമിക്കുന്ന ആദ്യ ചിത്രം മിനി ഐ ജി സംവിധാനം ചെയ്ത ഡിവോഴ്സ് പ്രദർശനത്തിന് തയ്യാറായി.
ഒരു നൂറ്റാണ്ട് പ്രായമെത്തിയ സിനിമയിൽ സ്ത്രീകളുടെ സാന്നിധ്യം പ്രധാനമായും ഇന്നും തിരശീലയിൽ നായകനൊപ്പമുള്ള പങ്കാളിത്തം മാത്രമായി നിലനിൽക്കുന്നു. ക്യാമറക്കു പിന്നിലെ സാന്നിധ്യം വളരെ പരിമിതവുമാണ്. ഈ പശ്ചാത്തലത്തിലായിരുന്നു സർക്കാരിൻ്റെ ഇടപെടൽ. രണ്ടു വനിതാ സംവിധായകർക്ക് മൂന്നു കോടി രൂപ അനുവദിച്ച് നൽകുകയായിരുന്നു. 2020 മാർച്ച് 8 വനിതാദിനത്തിൽ പദ്ധതി ഉദ്ഘാടനം നടത്തുകയും ചെയ്തു എഴുത്തുകാരനും സംവിധായകനുമായ രഘുനാഥ് പാലേരി അധ്യക്ഷനും ദീദി ദാമോദരൻ, ഫൗസിയ ഫാത്തിമ, കുക്കു പരമേശ്വരൻ, മനീഷ് നാരായണൻ എന്നിവർ അംഗങ്ങളുമായ ജൂറി ആണ് അറുപത്തിരണ്ടു തിരക്കഥകളിൽ നിന്ന് മിനി ഐ ജി യുടെ ഡിവോഴ്സും താര രാമാനുജത്തിൻ്റെ നിഷിധോയും തിരഞ്ഞെടുത്തത്.
വ്യത്യസ്ത ജീവിത പശ്ചാത്തലമുള്ള ആറ് സ്ത്രീകളുടെ ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകളുടെ ദൃശ്യ ആവിശ്ക്കാരമാണ് ഡിവോഴ്സ്. കുടുംബ ഘടനക്കുള്ളിൽ പാർശ്വവൽക്കരിക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾ ശക്തമായി ആവിശ്ക്കരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. സന്തോഷ് കീഴാറ്റൂർ, പി ശ്രീകുമാർ, ശിബല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണൻ, അശ്വതി ചാന്ദ് കിഷോർ, കെ പി എ സി ലീല, അമലേന്ദു, ചന്ദുനാഥ്, മണിക്കുട്ടൻ, അരുണംഷു, ഇഷിതാ സുധീഷ് എന്നിവരാണ് അഭിനേതാക്കൾ. ഇരുപത്തി നാല് ദിവസം ഷൂട്ട് ചെയ്ത ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം മിനി ഐ ജി, ക്യാമറ വിനോദ് ഇല്ലമ്പള്ളി, ഗാനങ്ങൾ സ്മിത അമ്പു, സംഗീതം സച്ചിൻ ബാബു, ആർട് നിതീഷ് ചന്ദ്ര ആചാര്യ, ലൈൻ പ്രൊഡ്യൂസർ അരോമ മോഹൻ, എഡിറ്റർ ഡേവിസ് മാന്വൽ, സൗണ്ട് ഡിസൈൻ സ്മിജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിശാഖ് ഗിൽബെർട് കോസ്റ്റും ഇന്ദ്രൻസ് ജയൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റീൽസ് ഹരി തിരുമല.
ചിത്രത്തിന്റെ ആദ്യ പ്രദർശന ഉദ്ഘാടനം ഫെബ്രുവരി 22 വൈകുന്നേരം 5.30 നു തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ സാംസ്കാരിക മന്ത്രി എ കെ ബാലൻ നിർവ്വഹിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London