ഭരണ തുടർച്ചയ്ക്കായി സംസ്ഥാനത്ത് എൽഡിഎഫ് മത സൗഹാർദം തകർക്കരുതെന്ന് കെ മുരളീധരൻ എംപി. വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വടകരയിൽ കൂടുതൽ യുഡിഎഫ് എംഎൽഎമാരെ ജയിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും കെ മുരളീധരൻ. തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുക മാത്രമാണ് ഹൈക്കമാൻഡ് ചെയ്തിരിക്കുന്നതെന്നും സ്ഥാനാർഥി നിർണയമോ കെപിസിസി അധ്യക്ഷ പദവിയോ മറ്റ് ചുമതലകൾ സംബന്ധിച്ചോ തീരുമാനം ആയിട്ടില്ലെന്നും കെ മുരളീധരൻ എംപി കോഴിക്കോട്ട് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London