ഒരു ദിവസം മണിക്കൂറുകളോളം ഇയർഫോൺ ഉപയോഗിച്ച് പാട്ട് കേൾക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ. ലോകാരോഗ്യ സംഘടനയുടെ ( World Health Organization ) കണക്ക് പ്രകാരം പ്രതിവർഷം കോടിക്കണക്കിന് പേർക്കാണേ്രത ഈ ശീലം കൊണ്ട് കേൾവി തകരാറുകൾ സംഭവിക്കുന്നത്.
ഇന്നത്തെ കാലത്ത് യുവാക്കളിലും കുട്ടികളിലും സംഭവിക്കുന്ന കേൾവി തകരാറുകൾ ഇയർ ഫോണിന്റെ അമിതോപയോഗം സംഭാവന ചെയ്യുന്നതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതലും 35 വയസിന് താഴെയുള്ളവർക്കാണ് ഇത്തരത്തിൽ കേൾവി പ്രശ്നങ്ങളുണ്ടാകുന്നതെന്നും സമീപകാലത്ത് പുറത്തുവന്ന പഠനങ്ങൾ പറയുന്നു. ഇതിൽ 50 ശതമാനത്തോളം പേരും ഇയർഫോണിൽ അമിത ശബ്ദത്തിൽ പാട്ട് കേൾക്കുന്ന ശീലമുള്ളവരാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ചെവിക്കകത്തെത്തുന്ന ശബ്ദം ചെറിയ രോമങ്ങൾ നിറഞ്ഞുനിൽക്കുന്ന, ദ്രാവകമുള്ള ‘കോക്ലിയ’ എന്ന ഭാഗത്തെത്തുന്നു.
ശബ്ദതരംഗങ്ങൾ ഇവിടെയെത്തുമ്പോൾ ദ്രാവകവും ചെറിയ രോമങ്ങളും കൂട്ടത്തിൽ ഇളകുന്നു. ഈ ശബ്ദത്തിന്റെ തരംഗം കൂടുന്നതിന് അനുസരിച്ച് അകത്തെ ചലനവും കൂടുന്നു. പതിവായി ഇത്തരത്തിൽ അമിത ശബ്ദം കേൾക്കുമ്പോൾ കോക്ലിയയുടെ ഭാഗങ്ങൾ തകരാറിലാകുന്നു. ഒരിക്കൽ നശിച്ചുപോയാൽ പിന്നെ വീണ്ടെടുക്കാൻ കഴിയാത്ത കോശങ്ങളാണിവിടെ ഉള്ളത് എന്നതും പ്രധാനമാണ്.
ഇയർഫോണിന് പകരം ഹെഡ്ഫോൺ ഉപയോഗിക്കുന്നതും, ശബ്ദം കുറച്ച് കേൾക്കുന്നതും, ചെവിക്ക് വിശ്രമം നൽകുന്നതുമെല്ലാം ഇത്തരം പ്രശ്നങ്ങളൊഴിവാക്കാൻ സഹായിക്കും. അതുപോലെ തന്നെ ഇയർഫോൺ പതിവായി വൃത്തിയാക്കുകയും വേണം. അല്ലാത്ത പക്ഷം അത് ചെവിക്കകത്ത് അണുബാധയുണ്ടാക്കാനുള്ള സാധ്യതകളും കൂടുതലാണ്. ഒരാൾ ഉപയോഗിക്കുന്ന ഇയർഫോൺ മറ്റൊരാൾ ഉപയോഗിക്കുന്ന സാഹചര്യങ്ങളും പരമാവധി ഒഴിവാക്കുകയാണ് ഉചിതം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London