ഡോക്ടറേറ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും മൂന്ന് മാസത്തിനിടെ 36 വാർത്തകൾ ഉണ്ടായെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. ഇത്രയും കാലം പ്രതികരിക്കാതെ ഇരുന്നത് കോടതിയുടെ പരിഗണനയിൽ ഇരുന്ന വിഷയം ആയതിനാലാണ്. വനിതാ കമ്മീഷൻ അംഗമാകാൻ വിദ്യാഭ്യാസ യോഗ്യത പറയുന്നില്ലെങ്കിലും 10 വർഷം മുമ്പ് നടന്ന കാര്യം വിവാദമാക്കി. തന്റെ സർട്ടിഫിക്കറ്റുകൾ ലോകായുക്ത പരിശോധിച്ചു പ്രശ്നമില്ലെന്ന് ബോധ്യപ്പെട്ടതാണ്- ഷാഹിദാ കമാൽ പറഞ്ഞു. ചില മാധ്യമങ്ങൾ വ്യാജവാർത്തയിലൂടെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് അവർ ആരോപിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London