സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം അമീർ അലി പറഞ്ഞു. പാലക്കാട് നടക്കുന്ന സർവകക്ഷി യോഗത്തിലാണ് എസ് ഡി പി ഐ നിലപാട് വ്യക്തമാക്കിയത്. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം ചേരാൻ തീരുമാനിച്ചത്. ഇതിനിടെ പാലക്കാട് നടക്കുന്ന സർവകക്ഷി യോഗം ബി ജെപി ബഹിഷ്കരിച്ചു. സർവകക്ഷി യോഗത്തിൽ നിന്ന് ബി ജെ പി നേതാക്കൾ ഇറങ്ങിപ്പോയി. സർവകക്ഷി യോഗം പ്രഹസനം മാത്രമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ യോഗം വിളിച്ച് ചേർത്തിട്ടില്ല. സഞ്ജിത്ത് വധക്കേസിൽ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ല. കോടതിയില്‍ പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഈ നിലപാട് മാറ്റാതെ ബിജെപി സമീപനം മാറ്റാനാവില്ലെന്നും നേതാക്കൾ വിശദീകരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London