ഏതാനും ദിവസങ്ങളായി ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും നടന്ന് വരുന്ന സി.പി.എം – കോൺഗ്രസ് സംഘട്ടനങ്ങളും, പാർട്ടി ഓഫീസ് അക്രമണങ്ങളും, കൊടിമരം നശിപ്പിക്കലും പ്രദേശത്ത് ഭീതി സൃഷ്ടിച്ചിരിക്കയാണ്. ജനങ്ങൾക്ക് സ്വസ്ഥമായ ജീവിതം ഉറപ്പ് നൽകേണ്ട രാഷ്ട്രീയ സംഘടനകൾ നിസ്സാര കാര്യങ്ങൾക്ക് തെരുവിൽ കൊമ്പ് കോർത്ത് അക്രമം അഴിച്ച് വിടുന്നത് ഒരിക്കലും നീതീകരിക്കാവുന്നതല്ല എന്ന് വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.
അക്രമികളാരായാലും ശരി അവരെ പിടികൂടി പ്രദേശത്ത് സമാധാനം ഉറപ്പ് വരുത്താൻ പോലീസ് തയ്യാറാകണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എം.കെ അബ്ദുറഹിമാൻ അധ്യക്ഷം വഹിച്ചു. ശാക്കിർ ചങ്ങരംകുളം സീനത്ത് കോക്കൂർ, ഇ.വി മുജീബ്, കെ.ഹംസ, എം.ഖദീജ, സെക്രട്ടറി ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
© 2019 IBC Live. Developed By Web Designer London