എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപദി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി മോദിയാകും മുർമുവിന്റെ പേര് നിർദേശിക്കുക. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പിന്താങ്ങും. ജാർഖണ്ഡ് മുൻ ഗവർണറും ആദിവാസി ഗോത്ര വിഭാഗത്തിൽനിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപദി മുർമു. ഒഡീഷ സ്വദേശിയാണ് ദ്രൗപതി മുർമ്മു.
ഒഡീഷിയിലെ മയൂർഭഞ്ച് ജില്ലയിൽ നിന്നുമാണ് മുർമു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതിന് മുമ്പ് അധ്യാപികയായിരുന്നു. മയൂർഭഞ്ചിലെ റൈരംഗ്പൂരിൽ നിന്ന് (2000, 2009) ബിജെപി ടിക്കറ്റിൽ അവർ രണ്ടുതവണ എംഎൽഎയായിട്ടുണ്ട്. 2000ത്തിൽ അധികാരത്തിലെത്തിയ ബി.ജെ.പി-ബി.ജെ.ഡി സഖ്യസർക്കാരിന്റെ കാലത്ത് അവർ വാണിജ്യം, ഗതാഗതം, തുടർന്ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകൾ കൈകാര്യം ചെയ്തു. 2009ൽ ബി.ജെ.ഡി ഉയർത്തിയ വെല്ലുവിളിക്കെതിരെ ബി.ജെ.പി പരാജയപ്പെട്ടപ്പോഴും അവർക്ക് വിജയിക്കാൻ കഴിഞ്ഞു.
എംഎൽഎ ആകുന്നതിന് മുമ്പ്, 1997 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് റായ്രംഗ്പൂർ നഗർ പഞ്ചായത്തിലെ കൗൺസിലറായും ബിജെപിയുടെ പട്ടികവർഗ മോർച്ചയുടെ വൈസ് പ്രസിഡന്റായും മുർമു സേവനമനുഷ്ഠിച്ചു. 2015ൽ ഝാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണറായി മുർമു സത്യപ്രതിജ്ഞ ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London