സിനിമ ആസ്വാദകരുടെ ഉദ്വേഗ ഭരിതമായ കാത്തിരിപ്പ് അവസാനിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രം. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിൻ്റെ രണ്ടാം ഭാഗം (ദൃശ്യം 2) ആമസോൺ പ്രൈമിൽ റിലീസ് ആകാൻ മണിക്കൂറുകള്‍ മാത്രമാണുള്ളത്. ആശിർവാദ് സിനിമാസ് നിർമിച്ചു ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, മീന, അൻസിബ, ആശ ശരത് എന്നിവരെ കൂടാതെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയും ഒരു പ്രധാന വേഷം ചെയ്യുന്നു. ഒന്നാം ഭാഗം ക്രൈം ത്രില്ലെർ ആയിരുന്നെങ്കിൽ രണ്ടാം ഭാഗം കുടുംബത്തിന്റെ വൈകാരിക പ്രതിസന്ധികളിലാണ് ഊന്നൽ നൽകിയിരിക്കുന്നത് എന്നാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത് .
ബോക്സ് ഓഫിസിൽ വൻ വിജയം നേടിയ ഈ ചിത്രം ഇന്ത്യയിലെ ഇതര ഭാഷകളിലും (തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി) വിദേശത്തും (ശ്രീലങ്ക, ചൈന) റീ മെയ്ക് ചെയ്യുകയുണ്ടായി ഇപ്പോൾ ഹോളിവുഡും ഈ കഥ ഏറ്റെടുക്കാൻ ആലോചിക്കുന്നു എന്നതാണ് പുതിയ വാർത്ത .
മറ്റൊരു കൗതുകം കൂടെ ഈ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുത്തി ഉണ്ട്. 2013 ഡിസംബർ 19 നായിരുന്നു ദൃശ്യം റിലീസ് ചെയ്തത്. എട്ടു വർഷങ്ങൾക്കു ശേഷം മറ്റൊരു 19 നാണു (2021 ഫെബ്രുവരി 19) ദൃശ്യം 2 പ്രേക്ഷകരിൽ എത്തുന്നത് .കോവിഡിന്റെ ആഘതം കാരണം തീയേറ്ററിൽ അല്ല ഓടിടി യിൽ ആണെന്ന് മാത്രം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London