ചങ്ങനാശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം നടന്നെന്ന് സംശയം. യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ടതായി സൂചന. ഇതേ തുടർന്ന് ചങ്ങനാശ്ശേരി എസി റോഡിൽ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിൻ്റെ തറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആലപ്പുഴ കൈതത്തിൽ സ്വദേശി ബിന്ദു കുമാറിനെ കഴിഞ്ഞ 26നാണ് കാണാതായത്. പരിശോധന നടക്കുന്ന വീട്ടിൽ കഴിഞ്ഞദിവസം നിർമ്മാണ പ്രവർത്തനം നടന്നിരുന്നു. അന്വേഷണത്തിനൊടുവിൽ ബിന്ദു കുമാറിൻ്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. ബൈക്ക് അപകടത്തിൽപ്പെട്ടതാണോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചു മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാർ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.
മണ്ണിനടിയിലെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്താൻ കോർപ്സ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നടക്കുകയാണ്. തറ തുറന്നുള്ള പരിശോധന തുടങ്ങി. വീടിനു പിന്നിലെ ഷെഡിലെ തറയാണ് തുരക്കുന്നത്. ഇവിടെ കഴിഞ്ഞദിവസം തറ പൊളിച്ചു നിർമ്മാണം നടത്തിയതായി പോലീസ് വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London