ജില്ലയിലെ ഡ്രൈവിംഗ് സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആള് കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്റ് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായി മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. കഴിഞ്ഞ മാര്‍ച്ച് മാസം ഒന്നാം ഘട്ടം ലോക്ക് ഡൗണിനു മുമ്പ് കൊറോണ വൈറസ് കഴിയുന്നത്ര വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തില്‍ മാര്‍ച്ച് 18 മുതല്‍ ഡ്രൈവിംഗ് സ്കൂളുകള്‍ നടത്തുന്ന പരിശീലനം സംഘടന നിര്‍ദ്ദേശ പ്രകാരം നിര്‍ത്തിവെക്കുകയായിരുന്നു. നാലാം ഘട്ട ലോക്ക് ഡൗണിനു ശേഷം ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചപ്പോഴും ഡ്രൈവിംഗ് സ്കൂളുകള്‍ പരിശീലന സ്ഥാപനങ്ങള്‍ എന്ന നിലക്ക് അനുമതി ലഭിച്ചില്ല. നിലവില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകളും അത്ര തന്നെ ലേണേഴ്സ് അപേക്ഷകളും കെട്ടി കിടക്കുന്നുണ്ട്.
കേരളത്തില്‍ 5100 ലധികം ഡ്രൈവിംഗ്സ്കൂളുകളും 75000 ത്തോളം ജീവനക്കാരുമുണ്ട്. മൂന്നു മാസത്തോളമായി യാതൊരു വരുമാനമില്ലാത്ത അവസ്ഥയിലാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. അസംഘടിത തൊഴിലാളി മേഖലയായതിനാല്‍ ക്ഷേമനിധി സഹായവും ലഭിച്ചിട്ടില്ല. ഡ്രൈവിംഗ് സ്കൂളുകളുടെ പരിശീലനം പുനസ്ഥാപിക്കുന്നതിനായുള്ള സത്വര നടപടികള്‍ സ്വീകരിക്കുക, കെട്ടിക്കിടക്കുന്ന ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഡ്രൈവിംഗ് സ്കൂള്‍ മേഖലക്ക് ആവശ്യമായ ആശ്വാസ പാക്കേജ് പ്രഖ്യാപിക്കുക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. എ ഐ ടി യു സി ജില്ലാ സെക്രട്ടറി എം എ റസാഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹനീഫ അലിസത്ത് അധ്യക്ഷത വഹിച്ചു. ബി. ഷാജഹാന്, ബി. പോക്കര്, കുഞ്ഞാന് ബംഗാളത്ത്, ഫാരിസ് പി, ഹുസൈന് ഹാജി, അബ്ദുല്‍ ലത്തീഫ് കെ ടി, ഷംസു, സിദ്ധീഖ് എറക്കോടന്‍, സി പി കാരാട്, രമേശ് ജലജ, സക്കീര്‍ റോയല്‍ പങ്കെടുത്തു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London