ഇരട്ട വോട്ട് വിവാദത്തിലൂടെ കേരളത്തെ ലോകത്തിന് മുന്നിൽ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെ തുടർന്ന് ട്വിറ്ററിൽ കേരളത്തിനെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബംഗ്ലാദേശികൾ പോലും കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ട്വിറ്ററിൽ പ്രചരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വോട്ട് ചേർക്കുന്നത് തെരഞ്ഞടുപ്പ് കമ്മീഷൻ. ഇരട്ടിപ്പ് ഉണ്ടെങ്കിൽ തിരുത്തണമെന്നാണ് എല്ലാവരുടേയും നിലപാട്. നാലു ലക്ഷത്തിലധികം പേരുടെ പേര് പ്രസിദ്ധീകരിച്ച് അവരെയെല്ലാം കള്ളവോട്ടുകാരായി മുദ്ര കുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. പ്രതിപക്ഷ നേതാവിൻ്റെ വീട്ടിൽ പോലും ഇരട്ട വോട്ടുണ്ടെന്ന വാർത്തയും പുറത്തു വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London