അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയതു പോലെ ആവശ്യം വന്നാൽ കൊലപാതകത്തിന് മടിക്കില്ലെന്ന മുദ്രാവാക്യവുമായി മലപ്പുറം നിലമ്പൂർ മൂത്തേടത്ത് ഡി.വൈ.എഫ്.ഐ യുടെ പ്രകടനം. അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ പൊന്നരിവാൾ കടലിൽ എറിഞ്ഞു കളഞ്ഞിട്ടില്ലെന്നും ആവശ്യം വന്നാൽ പ്രയോഗിക്കാൻ മടക്കില്ലെന്നുമായിരുന്നു മുദ്രാവാക്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂത്തേടത്ത് നിലനിൽക്കുന്ന ഡി.വൈ.എഫ്.ഐ, യൂത്തുകോൺഗ്രസ് തർക്കളുടെ ഭാഗമായാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻ്റ് പി.കെ. ഷഫീഖ്, സെക്രട്ടറി ക്രിസ്റ്റി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London