ഇ ബുൾ ജെറ്റ് സഹോദരങ്ങൾ നേരത്തെയും നിയമ ലംഘനങ്ങൾ നടത്തിയതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ബിഹാറിൽ യാത്രയ്ക്കിടെ വാഹനം സൈറൺ മുഴക്കിയും ഹോൺ മുഴക്കിയും അമിത വേഗതയിൽ ഓടിക്കുന്ന ദൃശ്യങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ മുൻപ് പങ്കുവച്ചിരുന്നു. റോഡുകളിലെ ആളുകളെയും മറ്റ് വാഹനങ്ങളെയും മാറ്റാൻ മറ്റ് മാർഗങ്ങൾ ഇല്ലെന്ന വിശദീകരണത്തോടെയാണ് വീഡിയോ പങ്കവച്ചത്. ഇപ്പോൾ ഈ വീഡിയോകൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ ചേരി തിരിഞ്ഞ് പോര് മുറുകുകയാണ്.
വാൻ ലൈഫ് യാത്രകൾ നടത്തുന്ന ഇ ബുൾ ജെറ്റ് വ്ളോഗർമാരെ കസ്റ്റഡിയിൽ എടുത്ത് റിമാൻഡിൽ ആയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചേരി തിരിഞ്ഞ് പോര് മുറുകുന്നു. ഇ ബുൾ ജെറ്റ് വ്ലോഗർമാരുടെ മുൻ വീഡിയോകളിൽ നിന്നുള്ള ഭാഗങ്ങൾ ഉപയോഗിച്ചാണ് ആരാധകരുടെയും വിമർശകരുടേയും പോര്. ഇതിൽ വ്ലോഗർമാർക്ക് ഡ്രൈവിംഗ് മര്യാദകൾ ഇല്ലെന്ന വാദവുമായുള്ള ഒരു വീഡിയോ വൈറലാണ്.
ബിഹാറിലൂടെയുള്ള യാത്രയ്ക്കിടെ സൈറൺ മുഴക്കിയും ഹോൺ നിർത്താതെ അടിച്ചും യാത്ര ചെയ്യുന്ന വീഡിയോ യുവ തലമുറയ്ക്ക് നൽകുന്നത് ഡ്രൈവിങ് മര്യാദകളേക്കുറിച്ചുള്ള തെറ്റായ ധാരണകളാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. വാഹനത്തിന് ആരും സൈഡ് തരാത്തതിനാൽ ഹോൺ അടിച്ച് യാത്ര ചെയ്യുക മാത്രമാണ് മാർഗമാണെന്നും മറ്റും ഈ വീഡിയോയിൽ വ്ലോഗർ സഹോദരന്മാരായ ലിബിനും എബിനും പറയുന്നുണ്ട്. ആരെങ്കിലും ചോദിച്ചാൽ സെൻട്രൽ ലോക്ക് തകരാറിലാണെന്നും മറ്റും വ്ലോഗർമാർ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാൻ സാധിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London