മലപ്പുറം എടപ്പാളിലും പരിസര പ്രദേശങ്ങളിലും ഭൂചലനം ഉണ്ടായതായി നാട്ടുകാർ. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ചെറിയ രീതിയിലുള്ള ശബ്ദത്തോടുകൂടി ഭൂചലനം ഉണ്ടായത്.
എടപ്പാൾ, അണ്ണക്കമ്പാട് ,കണ്ടനകം, വട്ടംകുളം, കാലടി, പടിഞ്ഞാറങ്ങാടി, തവനൂർ, മൂവാകര ആനക്കര, ചങ്ങരകുളം, എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം ഉണ്ടായതായി നാട്ടുകാർ പറയുന്നത്.
അതേസമയം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London