ഡൽഹിയിൽ മൂന്ന് മിനിറ്റിനിടെ രണ്ട് തവണ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് വൈകിട്ട് 5.44നും 5.47നും ഇടയ്ക്കുള്ള മൂന്ന് മിനിറ്റിലാണ് ഉത്തരേന്ത്യൻ മേഖലകളിലും ഡൽഹിയിലും രണ്ട് തവണയായി ഭൂകമ്പം അനുഭവപ്പെട്ടത്. ഇത് ഒൻപത് സെക്കൻഡ് നേരത്തോളം നീണ്ടുനിന്നുവെന്നും വലിയ ശബ്ദത്തോട് കൂടിയുള്ള പ്രകമ്പനമാണ് അനുഭവപെട്ടതെന്നും പ്രദേശവാസികൾ പറയുന്നു. റിക്ടർ സ്കെയിലിൽ 4.6 ആയാണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. പാകിസ്ഥാനിലെ രാജൻപൂരാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് ലഭിക്കുന്ന വിവരം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London