കിഴക്കൻ അഫ്ഗാനിസ്താനിൽ ശക്തമായ ഭൂചലനത്തിൽ 250ലേറെ ആളുകൾ മരിച്ചു. കിഴക്കൻ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 150 ലേറെ ആളുകൾക്ക് പരിക്കേറ്റതായും അഫ്ഗാൻ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. റിക്ടർ സ്കെയിലിൽ 6.1 ആണ് ഭൂചലനത്തിന്റെ തീവ്രത. കിഴക്കൻ നഗരമായ ഖോസ്റ്റ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പാകിസ്താൻ അതിർത്തിക്കടുത്താണ് ഈ നഗരം. 51 കി.മി ആണ് ഭൂചലനത്തിന്റെ വ്യാപ്തി. വീടുകളടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു. നാശനഷ്ടങ്ങളുടെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല. കിഴക്കൻ അഫ്ഗാനിലും പാകിസ്താനിലും ഇന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London