മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസിലെ അന്വേഷണ വിവരങ്ങളും രേഖകളും വിജിലന്‍സ് ഇതുവരെ കൈമാറിയില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയില്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അഞ്ച് തവണ കത്ത് അയച്ചിട്ടും വിജിലന്‍സില്‍ നിന്ന് മറുപടിയുണ്ടായില്ല. നിലവില്‍ ഏതാനും സാക്ഷിമൊഴി മാത്രമാണ് കൈമാറിയിട്ടുള്ളതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എന്‍ഫോന്‍ഫോഴ്സ്മെന്റ വ്യക്തമാക്കി. ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വഷണം തുടങ്ങിയെന്നും സാക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയെന്നും ഇ.ഡി അറിയിച്ചു. നോട്ട് നിരോധന കാലത്ത് പത്രത്തിന്റഎ അക്കൗണ്ട് വഴി പത്ത് കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം എന്‍ഫോഴ്സ്മെന്റ പ്രാഥമിക അന്വേഷണം തുടങ്ങിയത്.
© 2019 IBC Live. Developed By Web Designer London