സംസ്ഥാനം കടക്കെണിയിൽ നട്ടം തിരിയുമ്പോൾ ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങൾ നടത്താനാകില്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. ജനങ്ങളുടെ കയ്യടിക്കായി ക്ഷേമ പദ്ധതികളും വൻകിട പദ്ധതികളും പ്രഖ്യാപിക്കുമ്പോൾ പണം എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് വിമർശകരുടെ ചോദ്യം. അതേസമയം, വരുമാന സാധ്യതകൾക്കായി പുതിയ രീതികൾക്ക് കൂടി തുടക്കം കുറിക്കുന്നതാണ് ബജറ്റെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാൽ, വരുമാനം വരുന്നതിന് കൃത്യമായ വഴി ബജറ്റ് പറയുന്നില്ലെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്.
കടത്തിൽ മുങ്ങി കുളിച്ചു നിൽകുന്ന കേരളത്തെ കൂടുതൽ കടക്കെണിയിലേക്ക് വലിച്ചെറിയുന്ന പ്രഖ്യാപനപമാണ് ബജറ്റ്. ശമ്പളം, പെൻഷൻ, പലിശ എന്നിവക്ക് തന്നെ നട്ടം തിരിയുമ്പോഴാണ് വരുമാനമെവിടെയെന്ന് പറയാ തെയുള്ള പ്രഖ്യാപനങ്ങൾ. ഇത് വലിയ സാമ്പത്തിക ബാധ്യത ക്ഷണിച്ചു വരുത്തുമെന്നും വിദഗ്ധർക്കിടയിൽ അഭിപ്രായമുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London