സ്വപ്ന സുരേഷിന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ രേഖപ്പെടുത്തും. സ്വർണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയുടെ നീക്കം. നാളെ രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിലാണ് അന്വേഷണം.
മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന തന്റെ ഓഡിയോ ശിവശങ്കറിന്റെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചിൽ. ഈ ഫോണ്‍ റെക്കോര്‍ഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് അന്വേഷിക്കുക. സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽ സമ്മർദം ഉണ്ടായിട്ടുണ്ടെന്നായിരുന്നു എം.ശിവശങ്കരന്റെ ആത്മകഥയിൽ പറയുന്നത്.തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജൻസികൾ കരുതിയെന്നും ആത്മകഥയിൽ പരാമർശമുണ്ട്. ഇ.ഡിയുടെ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന, തെളിവുകൾ നശിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ എം.ശിവശങ്കരനുള്ള പങ്കാളിത്തം വ്യക്തമാക്കുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London