തിരുവനന്തപും: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നൽകും. ഡിസംബർ നാലിന് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാവും നോട്ടീസ് നൽകുക. തിങ്കളാഴ്ച നോട്ടീസ് കൈമാറും. കോവിഡാനന്തര പരിശോധനകൾക്കായി ആശുപത്രിയിലെത്തിയ രവീന്ദ്രനെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു.
രവീന്ദ്രൻ്റെ ബിനാമി സ്ഥാപനങ്ങളെന്ന് ആരോപണമുയർന്ന വടകരയിലെ മൂന്നു സ്ഥാപനങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വടകരയിലെ ഗൃഹോപകരണ കട, അലൻ സോളി ബ്രാൻറഡ് വസ്ത്ര വ്യാപാര സ്ഥാപനം, വടകര ടൗൺഹാളിനു പരിസരത്തെ മൊബൈൽ മൊത്ത വ്യാപാര കേന്ദ്രം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
അതേസമയം, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞ് മാറരുതെന്ന് രവീന്ദ്രനോട് സിപിഎം നിർദേശിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
© 2019 IBC Live. Developed By Web Designer London