കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം ഊർജ്ജിതമാക്കി ഇ ഡി. നേരത്തെ ഇബ്രാഹിംകുഞ്ഞിൽ നിന്നും വിശദീകരണം തേടിയെങ്കിലും വിശദമായ ചോദ്യംചെയ്യലിലേക്ക് കടക്കാനാണ് ഇ ഡിയുടെ തീരുമാനം. ഇതിനായി ഉടൻ കോടതിയിൽ അപേക്ഷ നൽകിയേക്കും.
ചന്ദ്രികയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തിന്റെ സ്രോതസടക്കമുളള സാമ്പത്തിക ഇടപാടുകളിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. നേരത്തെ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ദിവസം ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യംചെയ്തിരുന്നു. അന്ന് പ്രാഥമികമായ ചോദ്യംചെയ്യൽ മാത്രമാണ് നടന്നത്. സ്വത്ത് സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ ഇബ്രാഹിംകുഞ്ഞ് ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം വെളുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നതടക്കം ഇ.ഡി പരിശോധിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London