ബ്രിട്ടനിൽ നിന്ന് വന്ന എട്ട് പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി. ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്ന് പരിശോധിക്കാൻ സ്രവം പൂനെയിലേക്ക് അയച്ചു. അതിന്റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ടെന്നും കേരളത്തിൽ കോവിഡ് രോഗികളിൽ വർധന ഉണ്ടായെന്നും എന്നാൽ ഉണ്ടാവുമെന്ന് കരുതിയത്ര വർധതയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ കണ്ണൂരിൽ പറഞ്ഞു.
യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെത്തിയവരെ കർശനമായും നിരീക്ഷണത്തിന് വിധേയമാക്കും. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
വൈറസിന് ജനിതക മാറ്റം വരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ട്. അതിനാൽ വിമാനത്താവളങ്ങളിൽ ശ്രദ്ധ കൂട്ടിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈസിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ നിലപാടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഷിഗല്ല ഭീതി വേണ്ട, ശുചിത്വം പാലിക്കുക മാത്രമാണ് ചെറുക്കാനുള്ള വഴിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London