നിലമ്പൂർ: കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിൽ പ്രായമായവരെ പരമാവധി സംരക്ഷിച്ചു നിർത്താൻ നാം ഓരോരുത്തർക്കും ബാധ്യത ഉണ്ടെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ അഭിപ്രായപ്പെട്ടു. വയനാട് ഫീൽഡ് ഔട്ട് റീച് ബ്യൂറോ വഴിക്കടവ് ഗ്രാമ പഞ്ചായത്തിന്റെയും ഐ സി ഡി എസ് പ്രോജക്ട് നിലമ്പൂർ അഡീഷണലിന്റേയും സഹകരണത്തോടെ നടത്തിയ വെബ്ബിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തര ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമായി കുത്തിവെപ്പുകൾക് അനുകൂലമായ മനോഭാവം ആണ് മലപ്പുറം ജില്ലയിൽ എന്നത് വാക്സിനേഷന്റെ കാര്യത്തിൽ ആശ്വാസകരമായ വസ്തുതയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സകീന പറഞ്ഞു.
മറ്റൊരു കൊവിഡ് തരംഗം എങ്ങനെ തടയാം എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ മലപ്പുറം ജില്ലാ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. നവ്യ ടി. മുഖ്യ പ്രഭാഷണം നടത്തി. സ്വയം നിയന്ത്രണം പാലിക്കാൻ എല്ലാവരും തയ്യാറാകേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും ലഭ്യമാകുന്ന സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കാൻ ആരും മടിക്കരുതെന്നും ഡോ. നവ്യ പറഞ്ഞു. വയനാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ പ്രജിത് കുമാർ എം.വി., പ്രോഗ്രാം കോഓർഡിനേറ്റർ സി. ഉദയകുമാർ, ഐ.സി.ഡി. എസ്. സൂപ്പർവൈസർ എൻ. സതീദേവി തുടങ്ങിയവർ സംസാരിച്ചു. പങ്കെടുത്തവർക്കുള്ള സംശയങ്ങൾക് ഡോ. നവ്യ മറുപടി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London