തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ ഇരട്ടവോട്ട് അടക്കമുള്ള കോലാഹലങ്ങളോ അത്രവലിയ അനിഷ്ട സംഭവങ്ങളോ ഒന്നും ഇല്ലാതെ സമാധാനപരമായാണ് പോളിങ് പുരോഗമിക്കുന്നത് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. വീറും വാശിയും ഏറിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് സമയം പകുതി പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ സംസ്ഥാനത്തെ മിക്ക ബൂത്തുകള്‍ക്ക് മുന്നിലും വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. കനത്ത വെയിലും ചൂടും ഒന്നും വകവയ്ക്കാതെ വോട്ടര്‍മാര്‍ ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ക്രമാനുഗതമായ വളര്‍ച്ചയാണ് പോളിംഗ് ശതമാനത്തിലും ഉച്ചവരെ രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം മത്സരിക്കുകയും ത്രികോണ മത്സരത്തിന്റെ ചൂട് നിലനില്ക്കുകയും ചെയ്യുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടര്‍മാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരമാവധി ആയിരം വോട്ടര്‍മാരെ വരെ മാത്രം ഉള്‍പ്പെടുത്തിയതിനാല്‍ പോളിംഗ് ബൂത്തുകളുടെ എണ്ണം ഇത്തവണ കൂടുതലാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London